ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം 15 ന്
കൽപ്പറ്റ: സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് രാവിലെ 11 ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഒരു സ്കൂളിൽനിന്ന് രണ്ട് വിദ്യാർഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം.
പങ്കെടുക്കുന്നവർ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം നൽകണം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് കാഷ് അവാർഡുകൾ നൽകും. kalpettascb@gmail.com എന്ന ഇ-മെയിലിൽ എൻട്രികൾ സമർപ്പിക്കേണ്ട അവസാനതീയതി 11.