രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പേർക്ക് കോവിഡ് ; 40 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പേർക്ക് കോവിഡ് ; 40 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 18,738 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സജീവ കേസുകള്‍ 1,34,933 ആയി. 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കി. ആകെ 4,34,84,110 പേര്‍ ഇതുവരെ രോഗമുക്തി നേടി.
കോവിഡ് മരണ നിരക്ക് 1.19 ശതമാനവും രോഗമുക്തി നിരക്ക് 98.50 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലായം വ്യക്തമാക്കി. കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ നല്‍കിയ കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം 2,06,21,79,411 ആയി. ഇതില്‍ 29,58,617 ഡോസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കിയതാണ്.