September 20, 2024

നഴ്​സുമാരുടെ ഡ്യൂട്ടി എട്ട് മണിക്കൂര്‍ കവിയരുത്​, ന്യായമായ പ്രതിഫലം നല്‍കണം : മാർഗരേഖ പുറത്തിറക്കി കേന്ദ്രം

1 min read
Share

 

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ന​ഴ്സു​മാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷ ​ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ക​ര​ട് മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ഇ​ത്​ ന​ട​പ്പാ​ക്കി​യെ​ന്ന്​ സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ഉ​റ​പ്പു​വ​രു​​ത്ത​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ല്‍ പ്ര​ധാ​ന​മാ​യും സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ന​ഴ്​​സു​മാ​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന തൊ​ഴി​ല്‍ ചൂ​ഷ​ണം ത​ട​യാ​ന്‍ പ​ര്യാ​പ്ത​മാ​ണ്​ പു​തി​യ മാ​ര്‍​ഗ​രേ​ഖ.

 

പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ 

 

  • ന​ഴ്സു​മാ​രു​ടെ സാ​ധാ​ര​ണ ജോ​ലി​സ​മ​യം ആ​ഴ്ച​യി​ല്‍ 40 മ​ണി​ക്കൂ​റും ദി​വ​സ​ത്തി​ല്‍ എ​ട്ട് മ​ണി​ക്കൂ​റും ക​വി​യ​രു​ത്. ഓ​വ​ര്‍​ടൈം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ കോ​മ്പന്‍​സേ​റ്റ​റി ഡേ-​ഓ​ഫ് പ​രി​ഗ​ണി​ക്ക​ണം.

  • ഡ്യൂ​ട്ടി​യി​ലോ അ​വ​ധി​യി​​ലോ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ത്തി​ന് മു​ന്‍​കൂ​ര്‍ അ​നു​മ​തി തേ​ടു​ക​യും വേ​ണം. സ്ഥാ​പ​ന​ങ്ങ​ള്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ ജോ​ലി​സ​മ​യ​വും ഷി​ഫ്റ്റ് ഡ്യൂ​ട്ടി​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

  • ക​ഴി​യു​ന്നി​ട​ത്തോ​ളം, ന​ഴ്സു​മാ​രെ അ​വ​രു​ടെ പ്ര​ഫ​ഷ​ന​ല്‍ അ​റി​വും വൈ​ദ​ഗ്ധ്യ​വും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് താ​ല്‍​പ​ര്യ​മു​ള്ള മേ​ഖ​ല​ക​ളി​ല്‍ നി​യ​മി​ക്ക​ണം.

  • ഓ​രോ വാ​ര്‍​ഡി​ലും/​യൂ​നി​റ്റി​ലും മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള, പ​രി​ശീ​ല​നം സി​ദ്ധി​ച്ച ന​ഴ്​​സു​മാ​രെ നി​യോ​ഗി​ക്ക​ണം.

  • എ​ല്ലാ ന​ഴ്‌​സി​ങ് ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ര്‍​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും ചി​കി​ത്സ​സൗ​ക​ര്യ​വും ഉ​റ​പ്പു​വ​രു​ത്ത​ണം.

  • സ്ഥാ​പ​ന​ത്തി​ന്‍റെ എ​ല്ലാ യൂ​നി​റ്റു​ക​ളി​ലും/​വാ​ര്‍​ഡു​ക​ളി​ലും മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും സു​സ​ജ്ജ​മാ​യ വ​ര്‍​ക്ക് സ്റ്റേ​ഷ​നു​ക​ളും ഉ​റ​പ്പാ​ക്ക​ണം.

  • കു​ടി​വെ​ള്ളം, അ​ടു​ക്ക​ള, പ്ര​ത്യേ​കം ശൗ​ചാ​ല​യം, വ​സ്ത്രം മാ​റാ​നു​ള്ള മു​റി, ലോ​ക്ക​റു​ക​ള്‍, വൃ​ത്തി​യു​ള്ള യൂ​നി​ഫോം തു​ട​ങ്ങി​യ​വ ഉ​റ​പ്പു​വ​രു​ത്ത​ണം.

  • ക​ഴി​യു​ന്നി​ട​ത്തോ​ളം ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തോ സ​മീ​പ​ത്തോ താ​മ​സ​സൗ​ക​ര്യം ന​ല്‍​ക​ണം.

  • ദീ​ര്‍​ഘ​നേ​രം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം വി​ശ്ര​മ​മു​റി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. വ്യ​ക്തി​ഗ​ത സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ക്ര​ഷ് സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണം.

  • തൊ​ഴി​ല്‍​സ്ഥ​ല​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മം അ​നു​സ​രി​ച്ച്‌ ആ​ന്ത​രി​ക പ​രാ​തി ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്ക​ണം.

  • രാ​ത്രി ഷി​ഫ്റ്റു​ക​ളി​ല്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണം.

  • പു​തു​താ​യി റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​ര്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും കു​റ​ഞ്ഞ​ത് ഒ​രു മാ​സ​ത്തേ​ക്കെ​ങ്കി​ലും മു​തി​ര്‍​ന്ന ന​ഴ്‌​സു​മാ​രു​ടെ കീ​ഴി​ല്‍ പോ​സ്റ്റ് ചെ​യ്യു​ക​യും വേ​ണം.

  • ശ​മ്പള​ത്തോ​ടെ​യു​ള്ള പ്ര​സ​വാ​വ​ധി​ക്ക്​ ന​ഴ്​​സി​ങ്​​ സ്റ്റാ​ഫി​ന്​​ അ​വ​കാ​ശ​മു​ണ്ട്.

  • യോ​ഗ്യ​ത​യു​ടെ​യും അ​നു​ഭ​വ പ​രി​ച​യ​ത്തി​​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ന്യാ​യ​മാ​യ പ്ര​തി​ഫ​ലം ഉ​റ​പ്പു​വ​രു​ത്ത​ണം.

Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.