രാജ്യത്ത് 17,135 പേര്‍ക്ക് കൂടി കൊവിഡ് ; 47 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 17,135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1,37,057 ആയി ഉയര്‍ന്നു.19,823 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആയി. 98.49 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.
ടിപിആര്‍ 3.69 ശതമാനമാണ്. 24 മണിക്കൂറിനിടെ 47 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,26,477 ആയി. കഴിഞ്ഞ ദിവസം 13,734 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.