April 19, 2025

കണ്‍സിലിയേഷന്‍ ഓഫീസര്‍ പാനല്‍ രൂപീകരണം ; അപേക്ഷ ക്ഷണിച്ചു

Share


മാനന്തവാടി : മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണിലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് മുതിര്‍ന്ന പൗരന്‍മാരുടെ – ദുര്‍ബലവിഭാഗക്കാരുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമവികസനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.

നിയമ പരിജ്ഞാനവുമുണ്ടായിരിക്കണം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, 673122 എന്ന വിലാസത്തില്‍ 2022 ആഗസ്റ്റ് 10 നകം ലഭിക്കണം. ഫോണ്‍- 04936-205307. ഇ മെയില്‍ dsjowyd@gmail.com


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.