സംസ്ഥാനത്ത് രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം സ്വർണവില കൂടി ; പവന് 280 രൂപയുടെ വർധന
രണ്ട് ദിവസം ഇടിഞ്ഞു നിന്നതിനു ശേഷം സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ആണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമാണ് ഇന്നത്തെ നിരക്ക്.
പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞ് ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജൂൺ 5 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും പവന് 38,480 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ 21ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമാണ്.
അതേസമയം, രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് നിരക്ക് വര്‍ധനവ് ഇനി വരുന്ന പോളിസി മീറ്റിങ്ങുകളിൽ കുറയുമെന്ന സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നിഷേധിച്ചത് സ്വർണത്തിന് അനുകൂലമായി. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം സ്വർണം മുന്നേറ്റം നേടി.