വിദ്യാര്‍ത്ഥികള്‍ക്ക് വമ്പൻ ഓഫറുമായി കെഎസ്ആര്‍ടിസി ; കുറഞ്ഞ ചെലവില്‍ വിനോദയാത്രയ്ക്ക് ഇനി ‘വിജ്ഞാന ദര്‍ശിനി’
സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ‘വിജ്ഞാന ദർശിനി’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സാംസ്കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സന്ദർശിച്ച് പാഠപുസ്തക പഠനത്തിനൊപ്പം പ്രായോഗിക അറിവ് പകർന്നുനല്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉടൻ തന്നെ പാക്കേജ് ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇൻഡസ്ട്രിയല്‍ വിസിറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കും. തിരുവനന്തപുരം ജില്ലയില്‍ കാപ്പുകാട് ആനവളർത്തല്‍ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
36 വിദ്യാർത്ഥികള്‍ക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന പ്രത്യേക ബസുകളാണ് ഇതിനായി സർവീസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നമ്പറുകള്‍:തിരുവനന്തപുരം നോർത്ത്: 9188619378, സൗത്ത്: 9188938522കൊല്ലം: 9188938523 പത്തനംതിട്ട: 9188938524 ആലപ്പുഴ: 9188938525 കോട്ടയം: 9188938526 ഇടുക്കി: 9188938527 എറണാകുളം: 9188938528 തൃശൂർ: 9188938529പാലക്കാട്: 9188938530 മലപ്പുറം: 9188938531 കോഴിക്കോട്: 9188938532 വയനാട്: 9188938533കണ്ണൂർ & കാസർകോട്: 9188938534
