രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 62.5 രൂപ കൂട്ടി
ആഗോള വിപണിയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെയും വിമാന ഇന്ധനത്തിന്റെയും വില പൊതുമേഖല എണ്ണക്കമ്പനികള്‍ വർദ്ധിപ്പിച്ചു.
റെസ്റ്ററന്റുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന 19 കിലോഗ്രാമിന്റെ എല്‍.പി.ജി സിലിണ്ടറുകളുടെ വില 62.50 രൂപ ഉയരും. വിമാന ഇന്ധനമായ എ.ടി.എഫ് വില ലിറ്ററിന് 16 രൂപ കൂടി 137 രൂപയായി. വില വർദ്ധന ഇന്നലെ പ്രാബല്യത്തിലായി. സെപ്തംബറില്‍ എല്‍.പി.ജി സിലിണ്ടർ വില 9.5 രൂപ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള എല്‍.പി,ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല.
പുതുക്കിയ എല്‍.പി.ജി സിലിണ്ടർ വില (19 കിലോ)
തിരുവനന്തപുരം : 2,849 രൂപ
എറണാകുളം : 2,828 രൂപ
കോഴിക്കോട് : 2,860.50 രൂപ
