September 30, 2026

2 ദിവസം റേഷൻ കടകള്‍ക്ക് അവധി, ഒക്ടോബറില്‍ അരിയും ഗോതമ്പും എത്ര വീതം?

Share

 

സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം ഇന്ന് ( സെപ്റ്റംബർ 30) അവസാനിക്കും. ഒക്ടോബർ 1, 2 ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും.

 

2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 3 (ശനിയാഴ്ച) മുതല്‍ ആരംഭിക്കുന്നതായിരിക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകള്‍ക്കും അനുവദിച്ചിട്ടുള്ള ഒക്ടോബർ മാസത്തിലെ റേഷൻ വിഹിതം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കി.

 

മണ്ണെണ്ണ വിതരണം

 

2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

 

ഒക്ടോബർ മാസത്തിലെ റേഷൻ വിതരണം

 

അന്ത്യോദയ അന്ന യോജന (AAY)

 

AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

 

മുൻഗണന വിഭാഗം (PPH)

 

PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്. അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്.പൊതുവിഭാഗം സബ്സിഡി (NPS)

 

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 1 കിലോ മുതല്‍ 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.

 

പൊതുവിഭാഗം (NPNS)

 

NPNS കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ അരി, കിലോയ്ക്ക് 26ല രൂപ നിരക്കില്‍ അതാത് താലൂക്കിലെ സ്റ്റോക്കിനനസുരിച്ച്‌ ലഭിക്കുന്നതാണ്. സ്റ്റോക്കിനനസുരിച്ച്‌ കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.