സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; ഇന്ന് കൂടിയത് 960 രൂപ, 48 മണിക്കൂറിനിടെ 3400 രൂപയുടെ വർധന
സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 960 രൂപയാണ് കൂടിയത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,360 രൂപയും പവന് 1,14,880 രൂപയുമായി വില.
ഇന്നലെ രാവിലെ സ്വർണത്തിന് ഒറ്റയടിക്ക് 2440 രൂപ കൂടിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി സ്വർണ വിലയില്‍ ഇടിവാണ് ഉണ്ടായിരുന്നതെങ്കിലും ഇന്നലെയും ഇന്നും സ്വർണ വിലയഇല്‍ വലിയ തിരിച്ചു കേറ്റമാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്.
ഇന്ന് വെള്ളി വിലയും വർധിച്ചിട്ടുണ്ട്. കേരള ഗോള്‍ഡ് ആന്റ് സില്‍വർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് വില വരുന്നത്.
