July 13, 2026

സ്വര്‍ണവില താഴേക്ക് : ഇന്ന് ഒറ്റയടിക്ക് 1040 രൂപയുടെ ഇടിവ് 

Share

 

സ്വർണവിപണിയില്‍ ആശ്വാസകരമായ മാറ്റങ്ങള്‍. കുത്തനെ ഉയർന്ന സ്വർണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വർധിച്ചുവന്ന വിലയില്‍ നിന്ന് പിൻവാങ്ങി സ്വര്‍ണവിലയില്‍ ഇന്ന് പവന് 1040 രൂപ കുറഞ്ഞ് 1,04, 800ലെത്തി.

 

13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.

 

അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യത്തിലെ മാറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തുടർച്ചയായ ഇടിവ് വിവാഹം, മറ്റ് ആവശ്യങ്ങള്‍ക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം നല്‍കുന്നുണ്ട്.

 

 

ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. 1,03,240 രൂപയില്‍ തുടങ്ങിയ വില പിന്നീട് 1,07,800 രൂപ വരെ ഉയർന്ന ശേഷമാണ് ഇപ്പോള്‍ താഴ്ന്നു നില്‍ക്കുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.