June 22, 2026

സ്വര്‍ണ്ണവിലയില്‍ വർധന : ഇന്ന് കൂടിയത് 320 രൂപ 

Share

 

സംസ്ഥാനത്ത് സ്വർണ്ണവിലയില്‍ വീണ്ടും വർധന. വിപണിയില്‍ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

കഴിഞ്ഞദിവസം ഗ്രാമിന് 13,390 രൂപയും പവന് 1,07,120 രൂപയുമായിരുന്നു വില. സ്വർണ്ണവിലയിലെ ഈ തുടർച്ചയായ വർദ്ധനവ് സാധാരണക്കാരെയും സ്വർണ്ണാഭരണ വിപണിയെയും ആശങ്കയിലാക്കുന്നുണ്ട്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.

 

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.