June 6, 2026

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേര്‍ പിടിയില്‍

Share

 

മാനന്തവാടി : മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേര്‍ പിടിയിലായി. കര്‍ണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനില്‍കുമാര്‍ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി ബിന്ദു (33) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിന്‍ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡില്‍ രണ്ടാം ഗേറ്റ് കഴിഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികള്‍ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പര്‍ മാരുതി സ്വിഫ്റ്റ് കാര്‍ എക്‌സൈസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കേരളത്തിലേക്ക് ഇത് ആര്‍ക്കൊക്കെ വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 


Share
Copyright © All rights reserved. | Newsphere by AF themes.