May 19, 2026

ചാഞ്ചാട്ടം തുടർന്ന് സ്വര്‍ണവില : ഇന്ന് കൂടിയത് 600 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം.ഗ്രാമിന് 14,320 രൂപയും. എന്നാല്‍ ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 600 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,160 രൂപയായി കൂടി. ഗ്രാമിന് 14,395 രൂപയാണ് നല്‍കേണ്ടത്.

 

വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില കൂടും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. നിലവില്‍ ഗ്രാമിന് 300.10 രൂപയും കിലോയ്ക്ക് 3,00,100 രൂപയുമാണ് നല്‍കേണ്ടത്.


Share
Copyright © All rights reserved. | Newsphere by AF themes.