അഞ്ചുകുന്നിൽ വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
പനമരം : വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പനമരം ആര്യന്നൂർ ഉന്നതിയിലെ സനുവിൻ്റെ മകൻ സിദ്ധാര്‍ത്ഥ് (എട്ട്) ആണ് മരിച്ചത്. മാതാവായ അഞ്ചുകുന്ന് ഒന്നാംമൈല്‍ ലക്ഷംവീട് ഉന്നതിയിലെ നീതുവിന്റെ വീട്ടുമുറ്റത്തെ വാട്ടര്‍ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളില്‍ കയറിയപ്പോഴാണ് അപകടം ഉണ്ടായത്. ടാങ്കിന് സമീപത്തുണ്ടായിരുന്ന കപ്പമരം വൈദ്യുതലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് കുട്ടിക്ക് ഷോക്കേറ്റതായാണ് വിവരം. കുട്ടിയെ ഉടൻ അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാനന്തവാടിയിലെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിലുമെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പനമരം ജിഎൽപി സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥിയാണ് സിദ്ധാര്‍ത്ഥ്. സഹോദരി : ദേവതീർത്ഥ.
