ബാവലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
തിരുനെല്ലി : കഞ്ചാവുമായി യുവാവ് പിടിയില്‍. നല്ലൂര്‍നാട്, ദ്വാരക, ചീനംവീടന്‍ വീട്ടില്‍, സി. ഹാഷിം (34) നെയാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 23.03.2026 തീയതി വൈകീട്ടോടെ ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 128 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. എസ്.ഐമാരായ ഉണ്ണികൃഷ്ണന്, മെര്വിന് ഡിക്രൂസ്, സി.പി.ഒ സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
