March 22, 2026

വിഷു പ്രമാണിച്ച്‌ ക്ഷേമ പെൻഷൻ വിതരണം നേരത്തെ ; ഈ മാസത്തേത് 25 മുതല്‍, ഏപ്രിലിലെ പെൻഷൻ വിതരണം മാര്‍ച്ച്‌ 31ന് തുടങ്ങും

Share

 

തിരുവനന്തപുരം : മാർച്ച്‌ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഈ മാസം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മാർച്ച്‌ 31 ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നല്‍കുന്നത്. നേരത്തെ തന്നെ പെൻഷനുള്ള പണം അനുവദിച്ച്‌ ഉത്തരവായിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.

 

62 ലക്ഷത്തോളം പേർക്കാണ് 2000 രൂപ വീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവർക്ക് ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകള്‍ വഴി വിതരണം ചെയ്യും.

 

ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷനായി നല്‍കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോള്‍ പ്രതിമാസം 1050 കോടിയോളം രൂപയാണ് പെൻഷനായി അനുവദിച്ചിട്ടുള്ളത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.