March 21, 2026

നടൻ സുധീര്‍ കരമന തിരുവനന്തപുരത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും

Share

 

തിരുവനന്തപുരത്ത് നടൻ സുധീർ കരമന എല്‍ഡിഎഫ് സ്ഥാനാർത്ഥി. ഇടതു സ്വതന്ത്രനായി മത്സരിക്കും. സുധീർ കരമന എകെജി സെൻ്ററില്‍ എത്തി. എ വിജയരാഘവൻ്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. എല്‍ഡിഎഫ് സ്വതന്ത്രനായാണ് സുധീർ കരമന മത്സരിക്കുന്നത്. മുന്നണിയില്‍ ആലോചിച്ചിട്ടുണ്ട്. സുധീർ കരമനയുടെ സ്ഥാനാർത്ഥിതത്തില്‍ ആർക്കും തൃപ്തി കുറവില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്.

 

ഈ സീറ്റില്‍ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും അവരായിരുന്നു. എന്നാല്‍ യോജിച്ച സ്ഥാനാർത്ഥിയെ നിർദേശിക്കാൻ പോലും ഇതുവരെ സാധിച്ചിരുന്നില്ല. ആശങ്കയും അനിശ്ചിതത്വവും നിലനില്‍ക്കേയാണ് ഇപ്പോള്‍ സ്ഥാനാർത്ഥിയെക്കുറിച്ച്‌ ധാരണയായെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

 

പ്രഖ്യാപിക്കാനുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇന്ന് വൈകുന്നേരത്തോടെ തീരുമാനിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു എന്ന കോണ്‍ഗ്രസ് വിമർശനത്തിനും വിജയരാഘവൻ മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ അത്ര വൈധക്യം ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കില്ല. കോണ്‍ഗ്രസിന്റെ വൈധക്യം ഡല്‍ഹിയില്‍ കണ്ടതാണല്ലോ. എത്രപേരുടെ കണ്ണീരാണ് വീണത് ജോസഫ് വാഴക്കനും ദീപ്തിയും അടിച്ച നോട്ടീസുകള്‍ ഇനി എന്ത് ചെയ്യുമെന്നും വിജയരാഘവൻ പരിഹസിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.