ബത്തേരിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു
ബത്തേരി പുത്തല്‍കുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്ജീപ്പും, സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ചീരാല്‍ കഴമ്പ് സ്വദേശികളായ മാവേലിനഗര്‍ കൊട്ടൂര്‍ വീട്ടില്‍ കലാധരന്‍ (55), യാത്രക്കാരനായ ആത്താര്‍ വീട്ടില്‍ ബാലകൃഷ്ണന് (68) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികന് കഴമ്പ് പട്ടണംചിറ ഉന്നതിയിലെ നാരായണന് (60) ചികിത്സയിലാണ്.
ഇന്ന് വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. ബത്തേരി ഭാഗത്ത് നിന്നും നമ്പിക്കൊല്ലി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയും, എതിരെ വന്ന പിക്ക് അപ്പ് ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്.
