കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ; കെ.എം ഷാജി വേങ്ങരയില്‍ ; മുനീറിന് സീറ്റില്ല ; 25 മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളില്‍ 2 വനിതകള്‍
മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്ത്. മുൻ മന്ത്രി എം കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല.പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോള്‍ കെ എം ഷാജി, വേങ്ങരയില്‍ മത്സരിക്കും. ഇത്തവണ രണ്ട് വനിതകള്‍ മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയില്‍നിന്നും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പില്‍ നിന്നും ജനവിധി തേടും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് 25 പേരുകളടങ്ങിയ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരും ചടയമംഗലവും വച്ച് മാറുമോ എന്നതും അതുപോലെ കോങ്ങാടും ചേലക്കരയും വച്ച് മാറുന്നതില്‍ തീരുമാനമായാല്‍ ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു
സ്ഥാനാർത്ഥികള്‍
1.മഞ്ചേശ്വരം- എ കെ എം അഷ്‌റഫ്
2.കാസർഗോഡ്- കല്ലിട്ര മായിൻ ഹാജി
3.അഴീക്കോട്- കരീം ചേലേരി
4.കൂത്തുപറമ്പ്- ജയന്തി രാജൻ
5.കുറ്റ്യാടി- പാറയ്ക്കല്‍ അബ്ദുള്ള
6.പേരാമ്പ്ര- ഫാത്തിമ തഹ്‌ലിയ
7.കോഴിക്കോട് സൗത്ത്- ഫൈസല്‍ ബാബു
8.കുന്നമംഗലം- എം എ റസാഖ് മാസ്റ്റർ
9.കൊടുവള്ളി- പി കെ ഫിറോസ്
10.തിരുവമ്പാടി- സി കെ കാസിം
11.കൊണ്ടോട്ടി- ടി പി അഷ്‌റഫലി
12.ഏറനാട്- പി കെ ബഷീർ
13.മഞ്ചേരി- എം റഹ്‌മത്തുള്ള
14.പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
15.മങ്കട- മഞ്ഞളാംകുഴി അലി
16.മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
17.വേങ്ങര-കെ എം ഷാജി
18.വള്ളിക്കുന്ന്-ടി വി ഇബ്രാഹിം
19.തിരൂരങ്ങാടി- പി എം എ സമീർ
20.താനൂർ- പി കെ നവാസ്
21.തിരൂർ- കുറുക്കോളി മൊയ്തീൻ
22.കൊട്ടയ്ക്കല്‍- ആബിദ് ഹുസൈൻ തങ്ങള്‍
23.മണ്ണാർക്കാട്- എൻ ഷംസുദീൻ
24.ഗുരുവായൂർ- സി എച്ച് റഷീദ്
25.കളമശ്ശേരി- വി ഇ അബ്ദുള്‍ ഗഫൂർ
