March 17, 2026

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മാര്‍ച്ച്‌ 26 വരെ ചില സര്‍വീസ് ഭാഗികമായി റദ്ദാക്കി

Share

 

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ ഭാഗിക നിയന്ത്രണം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.മാർച്ച്‌ 26 വരെയാണ് നിയന്ത്രണം. നിയന്ത്രണത്തിന്റെ ഭാഗമായി ചില സർവീസുകള്‍ ഭാഗികമായി റദ്ദാക്കുകയും, ചില സർവീസുകള്‍ വഴി തിരിച്ച്‌ വിടുകയും ചെയുന്നു. ഈ ദിവസങ്ങളില്‍ എറണാകുളത്തിനും ആലുവയ്ക്കും ഇടയില്‍ സർവീസ് ഉണ്ടാവില്ല.

 

ട്രെയിൻ ഗതാഗതത്തില്‍ വന്ന നിയന്ത്രങ്ങള്‍ അറിയാം:

 

ചെന്നൈ സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) മാർച്ച്‌ 25 വരെ 30 മിനിറ്റ് വൈകി ഓടും.

 

പാലക്കാട് – എറണാകുളം മെമു (66609) മാർച്ച്‌ 18 മുതല്‍ 26 വരെ ആലുവയില്‍ യാത്ര അവസാനിപ്പിക്കും.

 

മാർച്ച്‌ 18 മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം – പാലക്കാട് മെമു (66610) ആലുവയില്‍ നിന്ന് സർവീസ് ആരംഭിക്കും.

 

ഇന്ന് മുതല്‍ 26 വരെ ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) ഇടപ്പള്ളിയില്‍ സർവീസ് അവസാനിപ്പിക്കും.

 

ഇന്ന് മുതല്‍ 26 വരെ കൊല്ലം ജങ്ഷനില്‍നിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.

 

ഇന്ന് മുതല്‍ 26 വരെ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.

 

ഇന്ന് മുതല്‍ 26 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305) ആലുവയില്‍ നിന്ന് സർവീസ് ആരംഭിക്കും.


Share
Copyright © All rights reserved. | Newsphere by AF themes.