March 17, 2026

സ്വർണവിലയില്‍ വർധന : ഇന്ന് കൂടിയത് 880 രൂപ

Share

 

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർധനവ്. കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം താഴേയ്ക്ക് പോയ വിലയില്‍ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 880 രൂപ ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി. ഇന്നലെ 1,15,440 രൂപയായിരുന്നു ഒരു പവന്റെ വില. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

 

ആഗോളവിപണിയില്‍ 5000 ഡോളറിന് താഴേക്കു പോയ സ്വർണം തിരിച്ചുകയറിയതോടെ ആണ് സ്വർണവിലയിലും ആ മാറ്റം പ്രതിഫലിച്ചത്. ഇസ്രായേല്‍-ഇറാൻ-അമേരിക്കൻ സംഘർഷം തുടങ്ങിയ സമയത്ത് സ്വർണവിപണിയില്‍ വർധനവ് ആണ് ഉണ്ടായത്. തുടർന്നാല്‍ വിലയും ഉയരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ നിന്ന നില്‍പ്പില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് പിന്നെ നമ്മള്‍ കണ്ടത്. പക്ഷെ അതൊരു പതുങ്ങള്‍ അല്ലായിരുന്നു. വീണ്ടും വിലയില്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

 

 

കഴിഞ്ഞ ദിവസങ്ങളില്‍ വിലയില്‍ ഉണ്ടായ ഇടിവ് കണ്ട് പലരും അഡ്വാൻസ് ബുക്കിങ്ങിനായി ജ്വല്ലറികളില്‍ എത്തി തുടങ്ങിയിരുന്നു. ഇനിയും താഴുമെന്നു കരുതി കാത്തിരുന്നവർക്ക് ഇടിത്തീ ആയതാണ് ഈ വില വർധനവ്.


Share
Copyright © All rights reserved. | Newsphere by AF themes.