വാഷും വാറ്റ് ചാരായവുമായി വയോധികൻ പിടിയിൽ
മീനങ്ങാടി : കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻ എന്ന മണി (64) യെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
