March 10, 2026

സ്വര്‍ണവില വീണ്ടും താഴേക്ക് ; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1,440 രൂപ

Share

 

സംസ്ഥാനത്ത് ഒരുദിവസത്തെ കുതിപ്പിനും വിശ്രമത്തിനും ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണവില. ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, സ്വർണവില ഗ്രാമിന് 14,820 രൂപയിലും പവന് 1,18,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

കഴിഞ്ഞയാഴ്ച പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിനിടയിലും താഴേക്കു പോയ സ്വർണവില ശനിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1,840 രൂപയും ഗ്രാമിന് 230 രൂപയുമാണ് ഉയർന്നത്. ആറുദിവസത്തിനിടെ 8,000 രൂപയോളം ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില.

 

മാർച്ച്‌ ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വില. അതേസമയം, മാർച്ച്‌ ആറിന് രേഖപ്പെടുത്തിയ 1,18,160 രൂപയാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.

 

 


Share
Copyright © All rights reserved. | Newsphere by AF themes.