April 10, 2026

ചാരായം വാറ്റാൻ പാകപ്പെടുത്തിയ 40 ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍

Share

 

പൊഴുതന : കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷര്‍ഫുദ്ദീന്‍ റ്റി യുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘവും, കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് സംഘവും സംയുക്തമായി പൊഴുതന കറുവന്‍തോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ ചാരായം വാറ്റാന്‍ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റര്‍ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചു വച്ച പൊഴുതന കറുവന്‍തോട് സ്വദേശി പട്ടരാട്ടില്‍ വീട്ടില്‍ ഷിജോദ്.പി (47) എന്നായാളെ അറസ്റ്റ് ചെയ്തു.

 

പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.എം,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി പോള്‍, പ്രണവ് എസ്.എല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അമൃത എം.ബി, ശ്രുതി ലക്ഷ്മി എന്‍.ബി എന്നിവര്‍ പങ്കെടുത്തു.കല്‍പ്പറ്റ ജെഎഫ്‌സിഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.