March 26, 2026

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു

Share

 

മാനന്തവാടി : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു. കണിയാരം പരിയാരംകുന്ന് പുല്‍ത്താരക്കുന്ന് സ്റ്റീഫനാണ് (59) മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 21ന് വീടിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ കാറിടിച്ചാണ് പരിക്കേറ്റത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ഇന്ന് വൈകീട്ടാണ് മരിച്ചത്. മൃതേേദഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടിയിലെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലൗസി. മക്കള്‍: സിസ്റ്റര്‍ റോഷ്‌ന, റോഷന്‍. മരുമകള്‍: അശ്വതി.

 


Share
Copyright © All rights reserved. | Newsphere by AF themes.