February 3, 2026

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചു : അരിയും മണ്ണെണ്ണയും ഇത്ര വീതം, ഈ മാസം നാല് പാക്കറ്റ് ആട്ടയും

Share

 

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിച്ചു. ഓരോ കാർഡുകാരുടെയും അരി, മണ്ണെണ്ണ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി-ഫെബ്രുവരി-മാർച്ച്‌ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻഗണന വിഭാഗം, പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

 

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം

 

അന്ത്യോദയ അന്ന യോജന കാർഡ് ഉടമകള്‍ക്ക് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.

 

മുൻഗണനവിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാ‍ർ‌ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും നാല് കിലോ കുറച്ച്‌ അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും വാങ്ങാവുന്നതാണ്.

 

പൊതുവിഭാഗം സബ്സിഡി കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് ഒരു കിലോ അരി മുതല്‍ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

 

പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് ഒന്ന് മുതല്‍ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കില്‍ ലഭിക്കും.

 

പൊതുവിഭാഗം സ്ഥാപനങ്ങള്‍ക്ക് കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.