19 വയസുകാരന്റെ മരണം കൊലപാതകമെന്ന് കുടുംബം
തോല്‍പ്പെട്ടി : കര്‍ണാടകയില്‍ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട തോല്‍പ്പെട്ടി സ്വദേശിയായ 19 കാരന്റെ മരണം കൊലപാതകമെന്ന് കുടുംബം. കക്കേരി കാട്ടുനായ്ക്ക ഉന്നതിയിലെ വിഷ്ണുവാണ്
ശനിയാഴ്ച വൈകീട്ട് മരിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയിലെ പെണ്‍സുഹൃത്തിനെ കാണാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു വിഷ്ണു. പിന്നീട് വൈകീട്ടോടെ വിഷ്ണുവിനെ അബോധാവസ്ഥയില്‍ പെണ്‍സുഹൃത്തും സഹോദരനും ചേര്‍ന്ന് കുട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പെണ് സുഹൃത്തിന്റെ വീട്ടിലെത്തുന്നതിന് മുന്‍പ് ആരോ വിഷ്ണുവിനെ മര്‍ദിച്ചതായാണ് സംശയമുയരുന്നത്.
ബന്ധുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.വിഷ്ണുവിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതായാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മന്ത്രിക്ക് പരാതി നല്കുമെന്നറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
