പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍
വൈത്തിരി : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്‌റഫ് (54) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 27നാണ് സംഭവം. മിഠായി വാങ്ങാന്‍ ചുണ്ടേല്‍ ടൗണിലുള്ള തനിമ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു
.
