January 31, 2026

സ്വര്‍ണവിലയില്‍ ഇന്നും കനത്ത ഇടിവ് ; ഇന്ന് ഒറ്റയടിക്ക് 6320 രൂപ 

Share

 

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാംദിനവും വന്‍ ഇടിവ്. ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. ഇന്നലെ 1,24,080 രൂപയായിരുന്നു പവന്‍ വില.

 

വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് രണ്ടുദിവസം കൊണ്ട് 13,400 രൂപയാണ് കുറഞ്ഞത്.

 

റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയതോടെയാണ് സ്വര്‍ണത്തിന് ഇടിവ് തുടങ്ങിയത്. ആഗോളവിപണിയില്‍ എട്ട് ശതമാനം വിലയിടിഞ്ഞ് ഔണ്‍സിന് 4893 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില കൂപ്പുകുത്തിയിരിക്കുകയാണ്. 25 ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 85 ഡോളര്‍ നിരക്കിലാണ് വ്യാപാരം.

 

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ അനിശ്ചിതാവസ്ഥയും ഡോളര്‍ വിലയിടിവുമെല്ലാം നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഓഹരിയില്‍ നിന്ന് പിന്‍മാറി സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിച്ചതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. എന്നാല്‍, റെക്കോഡ് വിലയില്‍ നിന്ന് നിക്ഷേപകര്‍ ലാഭമെടുത്തു തുടങ്ങിയതോടെ വില വന്‍തോതില്‍ ഇടിയുകയായിരുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.