January 29, 2026

വയനാട് സ്വദേശിയായ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

Share

 

പുല്‍പ്പള്ളി : കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വെള്ളത്തില്‍ വീണു യുവാവിനു ദാരുണാന്ത്യം. പെരുവണ്ണാമൂഴിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി ഇരുളം സ്വദേശിയായ ചലഞ്ച് (22) ആണ് മുങ്ങി മരിച്ചത്.

 

ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടിയാണ് സംഭവം. പെരുവണ്ണാമൂഴി ജല വൈദ്യുത പദ്ധതിയുടെ പവര്‍ സ്‌റ്റേഷന്റെ തൊട്ടടുത്തായാണ് അപകടമുണ്ടായത്. കുളിക്കാന്‍ ഇറങ്ങിയ ചലഞ്ച് ചെളി നിറഞ്ഞ ഭാഗത്ത് അകപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദ്ദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.


Share
Copyright © All rights reserved. | Newsphere by AF themes.