സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ; ഇന്ന് ഒറ്റയടിക്ക് കൂടിയത് 8640 രൂപ ; പവന്‍ 1,31,000 ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. പവന് 8640 രൂപയാണ് ഒറ്റയടിക്കു വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപ.ഗ്രാമിന് 1080 രൂപ ഉയര്‍ന്ന് 16,395 രൂപയാണ്. ഒരു ദിവസം സ്വര്‍ണത്തിന് ഇത്ര വലിയ വര്‍ധന ആദ്യമാണ്.
ഇന്നലെ രാവിലെ 2360 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 1400 രൂപ വീണ്ടും കൂടിയിരുന്നു. വില ഉടന്‍ തന്നെ ഒന്നേ കാല്‍ ലക്ഷം തൊടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഒരു ലക്ഷത്തി മുപ്പതിനായിരത്തിനും മുകളില്‍ പോയത്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
3.7 ശതമാനത്തിന്റെ വര്‍ധന, യാത്ര ചെയ്തത് 1.13 കോടി പേര്‍, 2025ലെ വിമാനത്താവളങ്ങളുടെ പട്ടികയില്‍ കൊച്ചി എട്ടാം സ്ഥാനത്ത്; അറിയാം തിരുവനന്തപുരത്തിന്റെയും കോഴിക്കോട്ടിന്റെയും സ്ഥാനം
ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.
