ബിവറേജ് ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ
പനമരം : പനമരത്തെ ബിവറേജ് ഔട്ട്ലെറ്റിൽ പൊതുജനങ്ങൾക്ക് ശല്യമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തടയാൻ ശ്രമിച്ച പോലിസുദ്യോഗസ്ഥരെ അക്രമിക്കുകയും, പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കേണിച്ചിറ
പൂതാടി സ്വദേശി മുണ്ടക്കൽ വീട്ടിൽ കണ്ണായി എന്ന നിഖിൽ (35) നെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാലിസ്റ്റിലും, കാപ്പ കേസുൾപ്പെടെ വിവിധ അക്രമകേസുകളിൽ ഉൾപ്പെട്ടയാളുമാണ്.
