ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ സംരംഭം ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. വായ്പ തുകക്ക് ആനുപാതികമായി ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. പ്രായപരിധി: 18-60. കോര്‍പറേഷനില്‍നിന്ന് മറ്റ് വായ്പകള്‍ എടുത്തവര്‍ക്കും വായ്പ ലഭിക്കും.
കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ ശാഖകളിലോ www.ksmdfc.org എന്ന വെബ്സൈറ്റില്‍ വിവിധ ജില്ലകള്‍ക്കുള്ള ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ്, മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ് എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 8714603031.
