January 12, 2026

ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ വളർത്തിയയാൾ പിടിയിൽ

Share

 

പനമരം : വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവ് പിടിയിൽ. പനമരം പരക്കുനി ബീരാളി വീട്ടിൽ യൂനസ് (45) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പനമരം പോലീസും ചേർന്ന് പിടകൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ മണ്ണും മണലും ചാണകവും നിറച്ച ട്രേയിൽ മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. പനമരം എസ്ഐ പി.പി. അഖിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.