January 12, 2026

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക് : ഇന്ന് കൂടിയത് 1,240 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 1,240 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായ 1,04,240 രൂപയിലേക്ക് ഉയർന്നു. ജനുവരി 9, 10 തീയതികളിലും സ്വർണവില ഉയർന്നിരുന്നു.

 

ജനുവരി ഒന്നിന് 99,040 രൂപയ്ക്ക് വില്‍പ്പന നടന്ന സ്വർണം പിന്നീടുള്ള ദിവസങ്ങളില്‍ വില കുതിച്ചുയരുകയും ജനുവരി അഞ്ചിന് വീണ്ടും ഒരു ലക്ഷം രൂപ പിന്നിടുകയും ചെയ്തിരുന്നു. തുടർന്നും വില കുതിച്ചുയർന്ന സ്വർണം വെള്ളിയാഴ്ച രണ്ട് തവണ ഉയർന്ന് 1,02,160 രൂപയിലേക്ക് ഉയരുകയും ശനിയാഴ്ച 1,03,000 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു.

 

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 155 രൂപ ഉയർന്ന് 13,030 രൂപയിലേക്ക് എത്തി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.