January 7, 2026

കൈതക്കലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം 

Share

 

പനമരം : കൈതക്കൽ ഡിപ്പോയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മാനന്തവാടി വള്ളിയൂർക്കാവ് സ്വദേശി സ്നേഹഭവൻ രജിത്താണ് (48) മരിച്ചത്.

 

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഭാഗത്തേക്ക് പോവുകയായിരുന്ന രജിത്ത് തൊട്ടുമുൻപിലെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്‌ത്‌ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൂട്ടിയിടിയെത്തുടർന്ന് തെറിച്ചുവീണ രജിത്ത് ലോറിയുടെ പിൻഭാഗത്തെ ടയറിനടിയിൽപ്പെടുകയായിരുന്നു. ഇയാളുടെ കാലിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങിയതായാണ് വിവരം. പരിക്കേറ്റ ഇയാളെ ഉടൻ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനമരം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.