വീടിനുള്ളില്‍ വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും മാഹി മദ്യവുമായി വയോധികന്‍ പിടിയില്‍
അമ്പലവയല്‍ : വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എസ് നിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ രമേഷും സംഘവും അമ്പലവയല്‍ കളത്തുവയല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്നും 7 ലിറ്റര്‍ നിരോധിത പുതുച്ചേരി മദ്യവും, 304 ഗ്രാം ഉണങ്ങിയ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പുത്തന്‍പുരയില്‍ വീട്ടില്‍ രാമചന്ദ്രന്‍ പി (73) എന്നയാളെ അറസ്റ്റ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മിഥുന്‍.കെ, സുരേഷ് കെ, ഷ.ിനോജ് എം.ജെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിത.എം, സുദിവ്യഭായി ടി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ് ടി.പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
