വയനാട്ടിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കണിയാമ്പറ്റ, കണിയാമ്പറ്റ സ്കൂൾ, ബി.എഡ് സെന്റർ പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി 6) രാവിലെ ഒൻപത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ചെന്നലോട്, ലൂയിസ് മൗണ്ട്, കല്ലങ്കരി, വൈപ്പടി, വീട്ടികമൂല, മുസ്തഫാമിൽ, ബി.എസ്.എൻ.എൽ പടിഞ്ഞാറത്തറ, മൊയ്തുട്ടിപടി, മയിലാടുംകുന്ന് പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി6) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവര്‍ത്തികള്‍ നടക്കുന്നതിനാൽ മംഗലശ്ശേരി ക്രഷർ, വെള്ളമുണ്ട, ചെമ്പ്രകുഴി, പിള്ളേരി, തിരുമൊത്തുകുന്ന് പ്രദേശങ്ങളിൽ ഇന്ന് (ജനുവരി 6) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
