എസ്.ടി-ഹെൽത്ത് പ്രൊമോട്ടർ നിയമനം ; ഇൻ്റർവ്യൂ ഇന്നുമുതൽ
സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾക്ക് കീഴിലെ പഞ്ചായത്ത്/നഗരസഭ പരിധികളിൽ എസ്.ടി/ ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച നടത്തുന്നു. ജനുവരി ആറ്, ഏഴ് തിയ്യതികളിൽ കൂടിക്കാഴ്ച നടക്കും. ജനുവരി ആറിന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നെന്മേനി പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും രാവിലെ 9 മുതൽ 11.30 വരെ പുൽപ്പള്ളി പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4.30 വരെ സുൽത്താൻ ബത്തേരി നഗരസഭാ പരിധിയിലെ അപേക്ഷകരുടെയും 11.30 മുതൽ വൈകിട്ട് 4.30 വരെ പൂതാടി പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും കൂടിക്കാഴ്ച നടക്കും.
ജനുവരി ഏഴിന് രാവിലെ ഒൻപത് മുതൽ 4.30 വരെ നൂൽപ്പുഴ പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും ഒൻപത് മുതൽ 11.30 വരെ മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും 11.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മുള്ളൻകൊല്ലി പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 4.30 വരെ അമ്പലവയൽ പഞ്ചായത്ത് പരിധിയിലെ അപേക്ഷകരുടെയും കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, ജാതി, ജനന തിയതി, പ്രവർത്തി പരിചയം സർട്ടിഫിക്കറ്റുകളുടെ അസലും തിരിച്ചറിയൽ രേഖയുമായി നിശ്ചിത സമയത്ത് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ എത്തണം. ഫോൺ: 04936 221074
