ഈ വര്‍ഷത്തെ കീം പരീക്ഷ അപേക്ഷാ സമര്‍പ്പണം ഇന്നുമുതല്‍ : അവസാന തിയതി ജനവരി 31
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള സംസ്ഥാനത്തെ പ്രവേശന പരീക്ഷയായ കീം 2026 ന് ഇന്ന് മുതല്‍ അപേക്ഷ സമർപ്പിക്കാം.
കരുതിയിരിക്കാം അവശ്യ സർട്ടിഫിക്കറ്റുകള്‍
സംവരണ ആനുകൂല്യം, ഫീസ് ആനുകൂല്യം എന്നിവ ലഭിക്കുന്നതിനായി കാറ്റഗറി/സംവരണം/വരുമാനം മുതലായ സർട്ടിഫക്കറ്റുകള്‍ മുൻകൂർ വാങ്ങി വെയ്ക്കണം.
പിന്നാക്ക വിഭാഗക്കാർ (എസ്‌ഇബിസി), ഒഇസി വിദ്യാർഥികള്‍ പഠനാവശ്യങ്ങള്‍ക്കായി സർക്കാർ നല്‍കുന്ന നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വില്ലേജ് ഓഫീസറാണ് സർട്ടിഫിക്കറ്റ് നല്‍കുന്നത്.
എസ്-സി/എസ്ടി വിഭാഗക്കാർ തഹസില്‍ദാരില്‍ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.
നോണ്‍ ക്രീമിലെയറില്‍പ്പെടാത്ത ഒഇസിക്കാർ വില്ലേജ് ഓഫീസർ നല്‍കുന്ന സമുദായ സർട്ടിഫിക്കറ്റ്.
വാർഷികവരുമാനം അടിസ്ഥാനമാക്കിയുള്ള ഫീസ് ആനുകൂല്യം ലഭിക്കുന്നതിനായി ജനറല്‍ കാറ്റഗറിക്കാർ വരുമാന സർട്ടിഫക്കറ്റ്.
മിശ്ര വിവാഹിതരുടെ മക്കള്‍ വില്ലേജ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്: സ്കൂള്‍ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് എന്നിവയില്‍ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് നേറ്റിവിറ്റി സർട്ടിഫിക്കറ്റായി പരിഗണിക്കും. അല്ലാത്തപക്ഷം വില്ലേജ് ഓഫീസില്‍നിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങണം.
ഇഡബ്ല്യുഎസ്: സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗക്കാർ വില്ലേജ് ഓഫീസില്‍നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം.
31ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലെ “കീം 2026 ഓണ്‍ലൈൻ ആപ്ലിക്കേഷൻ” എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
