December 31, 2025

പുതുവല്‍സരാഘോഷം : തട്ടുകടകള്‍ അടയ്ക്കണം, കൂട്ടം കൂടരുത്, പാര്‍ക്കിങ് പാടില്ല, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Share

 

കൽപ്പറ്റ : പുതുവല്‍സരത്തോടനുബന്ധിച്ച്‌ താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പോലിസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തില്‍ ഉണ്ടാകാറുള്ള വന്‍ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

 

ബുധനാഴ്ച വൈകിട്ട് 7 മണി മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ചുരം മേഖലയിലെ തട്ടുകടകള്‍ വൈകിട്ട് മുതല്‍ അടയ്ക്കണമെന്ന് പോലിസ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, ആളുകള്‍ കൂട്ടം കൂടാനോ വാഹനങ്ങള്‍ അനാവശ്യമായി പാര്‍ക്ക് ചെയ്യാനോ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.

 

കാഴ്ചകള്‍ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും ആളുകള്‍ തടിച്ചുകൂടുന്നതും വാഹനങ്ങള്‍ നിര്‍ത്തുന്നതും പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഈ സമയത്ത് ചുരത്തില്‍ വലിയ രീതിയിലുള്ള തിരക്കും പ്രശ്‌നങ്ങളും ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.