December 27, 2025

വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

Share

 

കൽപ്പറ്റ : വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായി വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ചന്ദ്രിക കൃഷ്ണന് 15 വോട്ടുകളാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ബീന വിജയനായിരുന്നു എതിര്‍സ്ഥാനാർഥി.

 

ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

 

ജില്ലയിൽ ബ്ലോക്ക്‌ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻമാർ അതത് വരണാധികാരികൾ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണായി പൊഴുതന ഡിവിഷനിൽ നിന്നുള്ള അംഗം കെ. കെ ഹനീഫയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി തരിയോട് ഡിവിഷനിൽ നിന്നുള്ള ജിൻസി സണ്ണിയെ തെരഞ്ഞെടുത്തു.

 

സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സണായി നൂൽപുഴയിൽ നിന്നുള്ള പ്രസന്ന ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി മുത്തങ്ങ വാർഡിൽ നിന്നുള്ള ടി. അവറാൻ തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ തലപ്പുഴ വാർഡിൽ നിന്നുള്ള മീനാക്ഷി രാമൻ നയിക്കും. വൈസ് ചെയർപേഴ്സണായി കട്ടയാട് വാർഡിൽ നിന്നുള്ള സി.പി മൊയ്തു ഹാജിയെ തെരഞ്ഞെടുത്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പുൽപള്ളി ഡിവിഷനിൽ നിന്നുള്ള ടി. എസ് ദിലീപ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പച്ചിലക്കാട് വാർഡിലെ റഷീന സുബൈറിനെ തെരഞ്ഞെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.