ക്ഷേത്ര ഭണ്ഡാരത്തിലെ പണം മോഷ്ടിച്ച മുഖ്യ പ്രതി പിടിയിൽ
മേപ്പാടി : ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍ (22) നെയാണ് പിടികൂടിയത്. കഴിഞ്ഞ 2 മാസത്തോളമായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ റെമിന്‍, എസ്.ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, ഷിജു, രജീഷ് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ 10 ഓളം കേസുകളില്‍ പ്രതിയാണ്. കൂടെയുള്ള മറ്റ്പ്രതികള്‍ സംഭവ ദിവസം തന്നെ പോലീസ് പിടിയിലായിരുന്നു. ഒക്ടോബര്‍ 27 നായിരുന്നു കേസ്സിനാസ്പദമായ സംഭവം.
