February 11, 2026

കുതിപ്പ് തുടർന്ന് സ്വർണ വില : ഇന്ന് കൂടിയത് 280 രൂപ 

 

പവന് വില ലക്ഷം രൂപ പിന്നിട്ടിട്ടും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്.

പവൻ വിലയില്‍ 280 രൂപയുടെ വർധനയുണ്ടായി. 1,01,880 രൂപയായാണ് സ്വർണവില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ ഇന്ന് ഗ്രാമിന് 30 രൂപയും 14 കാരറ്റിന്റേതില്‍ 25 രൂപയുടെ വർധനവുമുണ്ടായി.

 

ആഗോള വിപണിയില്‍ ഇന്നും സ്വർണവില ഉയരുകയാണ്. ഔണ്‍സിന് 4,494 ഡോളറായാണ് വില ഉയർന്നത്. 1.36 ശതമാനം നേട്ടമാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വർണത്തിനുണ്ടായത്. 60 ഡോളറിന്റെ വില വർധനവ് സ്വർണത്തിന് ആഗോള വിപണിയില്‍ ഉണ്ടായി.

 

 

 

Copyright © All rights reserved. | Newsphere by AF themes.