December 22, 2025

ക്രിസ്മസ് – പുതുവത്സരാഘോഷം: ദീപാലങ്കാരത്തിന് പാലിക്കേണ്ട സുരക്ഷാ മാര്‍ഗ്ഗങ്ങൾ

Share

 

കൽപ്പറ്റ : ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതാലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആഘോഷങ്ങള്‍ കളറാകാം.

 

 

ദീപാലങ്കാരത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകൾ

 

1.വൈദ്യുതീകരണം ആവശ്യമുള്ളവര്‍ അംഗീകൃത ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ മുഖേന വൈദ്യുതീകരണം ചെയ്യണം. വൈദ്യുതീകരണത്തിന് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും അനുമതി നേടണം.

 

2.വൈദ്യുതാലങ്കാരത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണം. വിലക്കുറഞ്ഞതും വഴിയോരങ്ങള്‍, ഓണ്‍ലൈനായി വാങ്ങുന്ന സാമഗ്രികള്‍ അപകടത്തിന് കാരണമായേക്കാം.

 

3. മെയിന്‍ സ്വിച്ചില്‍ നിന്നും നേരിട്ട് വൈദ്യുതി എടുക്കരുത്

 

4.താത്ക്കാലിക ആവശ്യത്തിന് എടുക്കുന്ന കണക്ഷന്റെ തുടക്കത്തില്‍ ആര്‍.സി.സി. ബി ഘടിപ്പിക്കണം.

 

5. എല്ലാ വൈദ്യുതാലങ്കാര സര്‍ക്യൂട്ടിലും പ്രവര്‍ത്തനക്ഷമമായതും 30 എം.എ സെന്‍സിറ്റിവിറ്റിയുള്ള ആര്‍.സി.സി.ബി ഉറപ്പാക്കണം.

കൂടുതല്‍ സര്‍ക്യൂട്ടുകളുണ്ടെങ്കില്‍ ഓരോ വിഭാഗത്തിനും ഓരോ ആര്‍.സി.സി.ബി നല്‍കുന്നത് നന്നാവും.

 

6. ഐ.എസ്.ഐ മുദ്രയുള്ള വയറുകള്‍/ഉപകരണങ്ങള്‍ ഉപയോഗിക്കുക. വയറുകളില്‍ പൊട്ടലോ കേടുപാടോ ഇല്ലെന്ന് ഉറപ്പാക്കണം.

 

7. ഔട്ട് ഡോര്‍ ഉപയോഗത്തിന് എന്ന് അടയാളപ്പെടുത്തിയ ഉപകരണങ്ങള്‍ മാത്രമേ ഔട്ട്ഡോര്‍ ഉപയോഗത്തിന് തിരഞ്ഞെടുക്കാവു.

 

8. സോക്കറ്റുകളില്‍ നിന്നും വൈദ്യുതി എടുക്കാന്‍ അനുയോജ്യമായ പ്ലഗ്‌ടോപ്പുകള്‍ ഉപയോഗിക്കണം.

 

9. സിംഗിള്‍ ഫേസ് സപ്ലൈ എടുക്കാന്‍ ത്രീ കോര്‍ ഡബിള്‍ ഇന്‍സുലേറ്റഡ് വയറെ ഉപയോഗിക്കാവു. ജോയിന്റ്/പൊട്ടലുള്ള വയറുകള്‍ ഉപയോഗിക്കരുത്.

 

10. കൈയെത്തുന്ന ഉയരത്തില്‍ ഉപകരണങ്ങളോ വയറുകളോ ഇല്ലെന്നുറപ്പാക്കണം.

 

11. ജനല്‍, വാതില്‍ മറ്റ് ലോഹ ഭാഗങ്ങളില്‍ തട്ടുകയോ, കുരുങ്ങുകയോ ചെയ്യുന്ന വിധത്തില്‍ വൈദ്യുതാലങ്കാരങ്ങള്‍ നടത്തരുത്.

 

12. ഫേസില്‍ അനുയോജ്യമായ ഫ്യൂസ്/എം.സി.ബി ഉണ്ടെന്ന് ഉറപ്പുവരുത്തുക.

 

13. ഫ്യൂസ് പോവുകയോ എംസിബി/ആര്‍.സി.സി.ബി ട്രിപ്പാവുകയോ ചെയ്താല്‍ കാരണം കണ്ടെത്തി പരിഹരിച്ചതിന് ശേഷം വീണ്ടും ചാര്‍ജ്ജ് ചെയ്യുക.

 

14. ഒരാള്‍ മാത്രമുള്ളപ്പോള്‍ വൈദ്യുതി ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ചെയ്യാതിരിക്കുക.

 

15. എര്‍ത്തിംഗ് സംവിധാനം കേടുകൂടാതെ പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.


Share
Copyright © All rights reserved. | Newsphere by AF themes.