പോക്സോ കേസിൽ യുവാവിന് 49 വര്‍ഷം തടവും പിഴയും
കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിന് 49 വര്‍ഷം തടവും 101000 രൂപ പിഴയും. തരിയോട്, 11-ാം മൈല്‍, കരിങ്കണ്ണി ഉന്നതിയിലെ വിനോദ് (31) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.
2020 മെയ് മാസത്തിലാണ് ഇയാള്‍ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ പടിഞ്ഞാറത്തറ ഇന്‍സ്പെക്ടറായിരുന്ന എന്‍.ഒ സിബി കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആദ്യന്വേഷണം നടത്തുകയും ചെയ്തു. തുടര്‍ന്ന് വന്ന ഇന്സ്പെകട്ര് എസ് എച്ച് ഓ ആര്. ബിജു തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
