December 3, 2025

പോലീസുകാരൻ ആത്മഹത്യ ചെയ്‌ത നിലയിൽ 

Share

 

പനമരം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എടവക കാരക്കുനി സ്വദേശി ഇബ്രായികുട്ടി (35) യെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.

വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാർട്ടേഴ്സിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ ഇദ്ധേഹം തനിച്ചായിരുന്നു ക്വാർട്ടേഴ്‌സിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ഭാര്യ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ ക്വാർട്ടേഴ്‌സിലെത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി ഡ്രിൽ ഇൻസ്പെക്ടറുമാണ്.

 


Share
Copyright © All rights reserved. | Newsphere by AF themes.