December 2, 2025

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

Share

 

കൽപ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം എല്ലാ സർക്കാർ/അർദ്ധ സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയും നൽകും.

വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ മണ്ഡലത്തിലെ വോട്ടർമാരായ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. അവധിക്ക് അപേക്ഷിക്കുന്ന ജീവനക്കാർ മതിയായ രേഖകൾ സമർപ്പിക്കണം.

 

വാണിജ്യ, വ്യാപാര, വ്യാവസായിക സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സ്ഥാപന ഉടമകൾ തെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കണം. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 145 Aയും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 202 A പ്രകാരം അവധി ദിനത്തിൽ വേതനം കുറവ് വരുത്തരുത്. ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഐ.ടി. മേഖല, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന എല്ലാ സ്വകാര്യ സംരംഭങ്ങളിലും പോളിങ്‌ ദിവസം ശമ്പളത്തോടെ അവധി പ്രഖ്യാപിക്കാൻ ലേബർ കമ്മീഷണർ നടപടി സ്വീകരിക്കും.

 

വോട്ടെടുപ്പ് നടക്കുന്ന നിയോജക മണ്ഡലത്തിലെ വോട്ടർമാർ നിയോജകമണ്ഡലത്തിന് പുറത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ/ ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി ആനുകൂല്യം നൽകണം.

 

 


Share
Copyright © All rights reserved. | Newsphere by AF themes.