മാനന്തവാടി : പോക്സോ കേസിൽ മദ്രസാധ്യാപകനെ തിരുനെല്ലി പോലീസ് അറസ്റ്റുചെയ്തു. കാരക്കാമല കാറാട്ടുകുന്ന് സ്വദേശി കുണ്ടാലയിൽ മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖാണ് (32) അറസ്റ്റിലായത്. പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.